KeralaLatest

മരയ്ക്കാറിന്റെയും, മാലിക്കിന്റെയും റിലീസ് മാറ്റുമെന്ന സൂചനയുമായി നിര്‍മ്മാതാക്കള്‍

“Manju”

മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം, ഫഹദ് ഫാസില്‍ ചിത്രം മാലിക് എന്നിവയുടെ റിലീസ് വീണ്ടും മാറ്റി വയ്ക്കുവാന്‍ സാധ്യത. കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ തീയറ്ററുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം. മെയ് 13നാണ് ഇരു ചിത്രങ്ങളുടെയും റിലീസ് തീരുമാനിച്ചിരിന്നത്.

പുതിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ഇരു ചിത്രങ്ങളുടെയും റിലീസ് മാറ്റിവയ്ക്കുമെന്ന് നിര്‍മ്മാതാക്കളായ ആന്‍റണി പെരുമ്പാവൂര്‍, ആന്റോജോസഫ് എന്നിവരാണ് വ്യക്തമാക്കിയിരിക്കുന്നത്. മെയ് 13ന് മാലിക്ക് റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് പ്രകടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button