IndiaInternationalLatestvideoVideos

ബെയ്‌റൂട് സ്‌ഫോടനം: വീഡിയോകളിലൂടെ…

“Manju”

https://www.facebook.com/SanthigiriNews/posts/1656590601171394

ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തില്‍ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2014മുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബെ​യ്റൂ​ട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

https://www.facebook.com/SanthigiriNews/posts/1656590421171412

മുൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയുടെ കൊലപാതക കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. 2,750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.

https://www.facebook.com/SanthigiriNews/posts/1656590814504706

 

ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​യിരുന്നു സംഭവം. സ്ഫോട​ന​മു​ണ്ടാ​യ​തി​ന്റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പു​റ​ത്തു​വ​ന്നി​രു​ന്നു.

https://www.facebook.com/SanthigiriNews/posts/1656591021171352

അതേസമയം, സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കുപറ്റിയെന്ന് ലെബനനിലെ ഇന്ത്യൻ കോൺസുലാർ പറഞ്ഞു. കപ്പലിൽ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. അമോണിയം നൈട്രേറ്റ് ശേഖരിച്ച ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായതെ ന്നും കോൺസുലാർ വ്യക്തമാക്കി.

Related Articles

Back to top button