KeralaLatestThrissur

വടക്കുംകര ഗവ യുപി സ്കൂള്‍ സമ്പൂര്‍ണ്ണ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

തൃശൂര്‍ : വടക്കുംകര ഗവ യുപി സ്കൂള്‍ സമ്പൂര്‍ണ്ണ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓണ്‍ലൈനായിട്ടാണ് ഇത് പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ കുട്ടികള്‍ അക്കാദമിക് തലത്തില്‍ പുറകോട്ടു പോകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു.

യഥാര്‍ത്ഥ ക്ലാസ് നടത്താന്‍ കഴിയുന്ന സാഹചര്യം വരെ കുട്ടികളുടെ അക്കാദമിക് നിലവാരം നിലനിര്‍ത്താന്‍ ഡിജിറ്റല്‍ പഠനം കൊണ്ട് മാത്രമേ സാധ്യമാകൂ. കോവിഡിന്റെ സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനം അര്‍ത്ഥവത്താക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button