India

കൊറോണ ഭീഷണിക്കിടയിലും മണാലിയിൽ സഞ്ചാരികളുടെ ഒഴുക്ക്

“Manju”

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം തരംഗം പൂർണമായും വിട്ടുമാറിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന നിരവധി ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്‌ക്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആളുകൾ പലയിടത്തും തടിച്ചു കൂടുന്നതെന്നും ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുളു, മണാലി, ഷിംല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമർശനം. കഴിഞ്ഞ ദിവസങ്ങളിൽ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൊറോണ അവസാനിച്ചതിനാലല്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറ് ലവ് അഗർവാൾ അറിയിച്ചു.

കൊറോണയ്‌ക്കെതിരെ ശ്രദ്ധപുലർത്തേണ്ടത് അനിവാര്യമാണ്. രണ്ടാം തരംഗത്തിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇത്തരത്തിൽ ആളുകൾ കൂട്ടം കൂടുന്നത് മൂലമുള്ള പ്രത്യാഘാതങ്ങൾ വലുതാണെന്നും കേന്ദ്രം ഓർമ്മപ്പെടുത്തി. കൊറോണ അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് കേന്ദ്രത്തിന്റെ വിമർശനം.

രോഗ വ്യാപനം താരതമ്യേന കുറഞ്ഞപ്പോൾ നിരവധി പേരാണ് മണാലി അടക്കമുള്ള സ്ഥലങ്ങളിൽ എത്തുന്നത്. ഇവിടങ്ങളിലെ ഹോട്ടലുകളിൽ അടക്കം മുറികൾ കിട്ടാതില്ലാതായി. വരും ദിവസങ്ങളിൽ ഇതിലും തിരക്ക് കൂടാനാണ് സാദ്ധ്യത. ഇതേതുടർന്ന് പ്രദേശത്തെ ഭരണകൂടം ആശങ്ക അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button