IndiaLatest

കോവിഡ്; വിമാന കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍

“Manju”

ഡെല്‍ഹി: കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് ഇല്ലാത്തവരെ ഡെല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ച വിമാന കമ്പനികള്‍ക്കെതിരെ കേസ്. നാല് വിമാന കമ്പനിള്‍ക്കെതിരെയാണ് ഡെല്‍ഹി സര്‍കാര്‍ കേസെടുത്തത്. വിസ്താരാ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാന കമ്പനികള്‍ക്കെതിരെയാണ് സര്‍കാര്‍ നടപടി. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്ന് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ടിഫികറ്റ് ഇല്ലാത്ത യാത്രക്കാരെ ഡെല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചതിനെതിരെയാണ് സര്‍കാര്‍ നടപടി സ്വീകരിച്ചത്.

Related Articles

Back to top button