KeralaLatest

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പങ്കില്ല; വിഎസ് ശിവകുമാര്‍

“Manju”

സ്ഥാനാർത്ഥി നിർണയത്തിൽ പങ്കില്ല; കോൺഗ്രസ് പാർട്ടിയെ സ്നേ‌ഹിക്കുന്ന ആരും  പോസ്റ്റർ ഇറക്കില്ലെന്ന് വി എസ് ശിവകുമാർ - KERALA - POLITICS | Kerala  Kaumudi Online

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി വിഎസ് ശിവകുമാര്‍ എംഎല്‍എ. കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പങ്കില്ല. പ്രാദേശിക കമ്മിറ്റികളാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന ആ​രും പോ​സ്റ്റ​ര്‍ ഇ​റ​ക്കി​ല്ലെ​ന്നും തോ​ല്‍​വി പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. നേ​താ​ക്ക​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രാ​നി​രി​ക്കെ​യാ​ണു പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ല്‍ നേ​താ​ക്ക​ളെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്റെ പേ​രി​ലാ​ണു പോ​സ്റ്റ​റു​ക​ള്‍.

തനിക്കെതിരെയുള്ള പോസ്റ്ററുകളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആരും പോസ്റ്റര്‍ ഇറക്കില്ല. പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. സീ​റ്റ് വി​ല്‍​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന നേ​താ​ക്ക​ളെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നു പോ​സ്റ്റ​റു​ക​ളി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന്‍​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, ത​മ്പാനൂ​ര്‍ ര​വി, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​രു​ടെ പേ​രു പ​റ​ഞ്ഞാ​ണു പോ​സ്റ്റ​റി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍. ഡി​സി​സി പി​രി​ച്ചു വി​ട​ണ​മെ​ന്നും പോ​സ്റ്റ​റി​ല്‍ ആ​വ​ശ്യ​മു​ണ്ട്.

Related Articles

Back to top button