KeralaLatestThrissur

കൊറോണ;എറണാകുളം കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസ് അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ആര്‍ടിഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാരന് കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസ് താത്ക്കാലികമായി അടച്ചു.

മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button