InternationalLatest

മലയാളി എന്‍ജിനീയറും മകനും കടലില്‍ മുങ്ങി മരിച്ചു

“Manju”

വാഷിംഗ്ടണ്‍ : അമേരിക്കയിലെ മലയാളി യുവാവും മകനും കടലില്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മരിച്ചത്. ഫ്‌ലോറിടയിലെ അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്.

ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്‌ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ ശേഷം ഡാനിയലുമായി ജാനേഷ് ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍ പെട്ടതായാണ് സൂചന. ജാനേഷിന്റെ ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്.

Related Articles

Back to top button