InternationalLatest

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ലിസ് ട്രസിന് മുന്‍തൂക്കം

“Manju”

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകുമെന്നതില്‍ ടോറി പാര്‍ട്ടി മെംബര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ലിസ് ട്രസിന് മുന്‍തൂക്കം.വിദേശകാര്യമന്ത്രി ട്രസിനാണ് വോട്ടെന്ന് 66 ശതമാനം പേര്‍ വ്യക്തിമാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ധനകാര്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന് 34 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. അടുത്തമാസം ആദ്യം ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുമ്പോള്‍ ട്രസോ സുനകോ പ്രധാനമന്ത്രിയാകുമെന്നുറപ്പാണ്. യു.കെ പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് കക്ഷിക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ മറിച്ചുള്ള സാധ്യതകളില്ല. വോട്ടെടുപ്പ് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ഇതിനകം 57 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ശേഷിക്കുന്നവരില്‍ നാലിലൊരു വിഭാഗം, തങ്ങള്‍ ആര്‍ക്കാണ് വോട്ടുചെയ്യുക എന്നതില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് പറയുന്നത്. രണ്ടാഴ്ചമുമ്പ് സമാനമായ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. സുനകിനുള്ള പിന്തുണ അന്നുള്ളതിനേക്കാള്‍ രണ്ടു പോയന്റ് കൂടിയിട്ടുണ്ട്. പക്ഷേ, അത് വിജയത്തിലേക്കുള്ള പാതയാകുന്ന കാര്യം സംശയമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചകളില്‍ ട്രസ്, സുനക് പക്ഷങ്ങളുടെ ക്യാമ്പെയിന്‍ കടുത്ത വാഗ്വാദങ്ങളായി മാറിയിരുന്നു. ജോണ്‍സണ്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ അദ്ദേഹംതന്നെ വീണ്ടും അധികാരത്തിലെത്തുമായിരുന്നു എന്നും പലര്‍ക്കും അഭിപ്രായമുണ്ട്. കാരണം പാര്‍ട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന് മോശമല്ലാത്ത പിന്തുണയുണ്ടെന്നാണ് അടിത്തട്ടില്‍ നിന്നുള്ള വിവരം.

Related Articles

Back to top button