KeralaLatest

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന് യുനെസ്കോ ഏഷ്യാ പെസഫിക് അവാര്‍ഡ്

“Manju”

ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക്  അവാർഡ് | Vachakam News

ശ്രീജ.എസ്

തൃശൂര്‍ : യുനെസ്‌കോ ഏഷ്യാ പസഫിക് അവാര്‍ഡിന്റെ നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രം കൂത്തമ്പലം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് യുനെസ്‌കോ ഏഷ്യാ പസഫിക് പുരസ്‌കാര ജേതാക്കളുടെ അവാര്‍ഡ് പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇടം നല്‍കിയത്.

ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കി വരുന്ന അവാര്‍ഡാണ് ഇത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് ഓഫ് ഡിസ്റ്റിംഗ്ഷനാണ് ലഭിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഒന്‍പത് വിദഗ്ദ്ധരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Related Articles

Back to top button