IndiaLatest

കോവിഡ്; ഇന്ത്യയില്‍ ഒരു കോടി കടന്ന് വൈറസ് ബാധിതര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1,45,136 പേര്‍ മരിച്ചു. തൊണ്ണൂറ്റിയഞ്ച് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,08,751 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് രോഗബാധിതരുടെ എണ്ണം താരതമ്യേനെ കുറവാണ്. സെപ്തംബര്‍ പകുതിയോടെയായിരുന്നു രാജ്യത്ത് സ്ഥിതി ഏറ്റവും ഗുരുതരമായത്. പ്രതിദിനം 90,000ത്തിലധികം പേര്‍ക്കായിരുന്നു അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. പത്ത് ലക്ഷത്തിലധികം സജീവ കേസുകളും അന്നുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു രാജ്യത്ത് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ പ്രതിദിനം രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button