InternationalLatest

പട്ടാളത്തെ നേരിടാന്‍ വാലി

“Manju”

കീവ് : റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിന് കരുത്താകാന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പര്‍മാരില്‍ ഒരാളായ വാലിയും.യുക്രെയിന്‍ യുദ്ധഭൂമിയിലേയ്ക്ക് എത്തിയ ഈ കനേഡിയന്‍ സ്‌നെെപ്പര്‍ നിസാരക്കാരല്ള. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌നെെപ്പറായാണ് വാലിയെ കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പര്‍മാരില്‍ ഒരാളായ വാലി ഇറാഖില്‍ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിന്‍്റെ പേരിലും പ്രശസ്തനാണ്.ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പര്‍ കൊലയുടെ റെക്കോര്‍ഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്. ബുധനാഴ്ച യുക്രൈനിലെത്തിച്ചേര്‍ന്ന വാലി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആറ് റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നത് വാലിയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഫ്രഞ്ച്-കനേഡിയന്‍ കമ്ബ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ കൂടിയായ 40 കാരനായ വാലി എത്തിയത് യുക്രെയിന് മുതല്‍ക്കൂട്ടാകും. 2009 നും 2011 നും ഇടയില്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയില്‍ സംരക്ഷകന്‍ എന്നര്‍ത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.

വാലിയ്ക്ക് ഭാര്യയും ഒരു മകനുമാണുള്ളത്. ഞാന്‍ യുക്രെയിനിലേയ്ക്ക് പോകുന്നത് മനുഷ്യത്വപരമായ കാരണങ്ങളാലാണ് എന്ന് വാലി പറയുന്നു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ആഗ്രഹിക്കുന്നവരെ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയിനായി പോരാടാന്‍ വാലി എത്തിയത്. റഷ്യന്‍ സെെന്യത്തിന് കടുത്ത ഭീഷണിയാകും വാലി ഉയര്‍ത്തുക.

Related Articles

Back to top button