KeralaLatest

മണ്ണിനടിയിൽ വലിയ ഗുഹ

“Manju”

ബിനു കല്ലാർ

പൈനാവ്: ഇടുക്കി ചെറുതോണിയിൽ മണ്ണിനടിയിൽ വലിയ ഗുഹ കണ്ടെത്തി. കെട്ടിട നിർമാണത്തിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിലാണ് ഗുഹ കാണാൻ കഴിഞ്ഞത്.

ചെറുതോണി ടൗണിന് സമീപം പൊലീസ് സഹകരണ സംഘത്തിന്റെ കെട്ടിടം സ്ഥിതിചെയ്യുന്നതിന് സമീപത്താണ് ഗുഹ കണ്ടെത്തിയത്.പൊലീസ് സഹകരണ സംഘത്തിനുവേണ്ടി പുതിയ കെട്ടിടം നിർമിക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ഗുഹ കാണപ്പെട്ടത്. ഒരാൾക്ക് ഇരിക്കാൻ കഴിയുന്ന വലുപ്പം ഉണ്ട്.

ഗുഹയിലൂടെ കുറച്ച് ദൂരം പോയാൽ മൂന്ന് സ്ഥലങ്ങളിലേക്കായി തിരിയുന്നത് കാണാം മണ്ണ് നീക്കം ചെയ്യുന്നത് നിർത്തിവെച്ചു. പുരാവസ്തുവകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയതിനുശേഷമേ നിർമാണം പുനരാംരംഭിക്കുകയുള്ളൂ.

Related Articles

Back to top button