IndiaLatest

സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു

“Manju”

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്‌എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പുകളുടെയും ഡിറ്റര്‍ജന്‍റുകളുടെയും വില കുറച്ചു. മുന്‍നിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതല്‍ പത്തൊന്‍പത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വില കുറയ്ക്കാന്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. അസംസ്കൃത വസ്തുക്കളുടെ വില ജൂണില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. അടുത്തിടെയാണ് അസംസ്കൃത വസ്തുക്കളുടെ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളില്‍, എഫ്‌എംസിജി കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button