KeralaLatest

വിദ്യാശ്രീ പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്‌ വിതരണം നാളെ ആരംഭിക്കും. അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ നിരക്കില്‍ ലാപ്‌ടോപ്‌ നല്‍കുകയാണ് പദ്ധതിയിലൂടെ‌ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ്‌ വിതരണം ചെയ്യുക. സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക്‌ ഉദ്‌ഘാടന ദിവസം ലാപ്‌ടോപ്‌ നല്‍കും. കെഎസ്‌എഫ്‌ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാസം 500 രൂപ വീതം 30 മാസമാണ് പണം അടക്കേണ്ടത്. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവര്‍ക്ക്‌ ഇളവും നല്‍കും. ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്‌ടോപ്‌ ലഭിക്കും. 1,44,000 പേരാണ്‌ ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്‌

Related Articles

Back to top button