LatestThiruvananthapuramThrissur

ഓണത്തിന് ബോണസില്ല നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ തൊഴിലാളികൾ ജീവിതം വഴിമുട്ടി.

“Manju”

തിരുമല:   നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻകീഴിലുള്ള കേരളത്തിലെ 5 മില്ലുകളിലെ തൊഴിലാളി കുടുംബങ്ങൾ ഓണത്തിന് പട്ടിണിയിൽ. തിരുമല  വിജയമോഹിനി മിൽ, , തൃശ്ശൂരിലെ അളഗപ്പ, കേരള ലക്ഷ്മി മില്ലുകൾ, കണ്ണൂർ കോംഗന്നൂർ സ്പിന്നിങ് മിൽ, മാഹി പള്ളൂർ കോംഗന്നൂർ സ്പിന്നിങ് മിൽ  തുടങ്ങിയ മില്ലുകളിലെ തൊഴിലാളികളാണ് ഓണത്തോടനുബന്ധിച്ച് സമരത്തിലുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 25 ന്  കോവിഡിനെ തുടർന്ന് ടെക്സ്റ്റൈൽ മില്ലുകൾ അടയ്ക്കുകയായിരുന്നു. തുടർന്ന് തൊഴിൽ ഇല്ലാതായ തൊഴിലാളികൾക്ക് അധികാരികളുടെ ഭാഗത്ത് നിന്നും അനുഭാവപൂർണ്ണമായ ഒരു സമീപനം ലഭിച്ചില്ല എന്ന് പറയുന്നു. 2021 ൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കുവാൻ തീരുമാനമുണ്ടായി എങ്കിലും നാമമാത്രമായി മാത്രം ഫാക്ടറി പ്രവർത്തിപ്പിക്കുകയാണ് ഉണ്ടായത്.  സ്ഥിരതൊഴിലാളികൾക്ക് അവർക്ക് ലഭിക്കുന്ന സാലറിയുടെ 35% മാത്രമാണ് ലഭിക്കുന്നത്.  കുടുംബമായി കഴിയുന്ന  തൊഴിലാളികൾക്ക് പ്രതിമാസം അയ്യായിരമോ ആറായിരമോ മാത്രം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മാനജ്മെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി പ്രതീക്ഷിച്ചിരുന്ന അവർക്ക് അർഹമായ ബോണസ്സുും ശമ്പള കുടിശികയും നൽകാൻ മാനേജ്മെന്റ് വിമുഖത കാണിക്കുന്നതിനാൽ ഓണമടുത്തപ്പോൾ തൊഴിലാളികൾ മറ്റ് മാർഗ്ഗമില്ലാതെ പ്രതിഷേധം സമരം സംഘടിപ്പിച്ചിരിക്കുകയാണ്.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്താണ്  മാനേജർ, ഫാക്ട്രി മാനേജർ, എച്ച്.ആർ.മാനേജർ എന്നിവരെ തടഞ്ഞുവച്ചു കൊണ്ട് രാപകൽ പ്രതിക്ഷേധം  സംഘടിപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button