KeralaLatestThiruvananthapuram

ബി.ജെ.പി.യെ വളര്‍ത്തുന്നത് എല്‍.ഡി. എഫ്.; പ്രതിപക്ഷ നേതാവ്

“Manju”
തിരുവനന്തപുരം : മതസ്പര്‍ധ വളര്‍ത്താനാണ് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിലും അതിന് ശേഷവും വര്‍ഗീയ ചേരിതിരിവിനാണ് സിപിഎം ശ്രമം.സിപിഎമ്മിന്റേത് ബിജെപിയെ വളര്‍ത്താനുള്ള സൃഗാലതന്ത്രമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുന്നണി നേതൃത്വം ഒന്നാകെ ആഞ്ഞടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചകൾ തിരുത്താനും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കാനും യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. സംഘടനാപരമായ വിഷയങ്ങളും, കോവിഡ് കാരണം പരമ്പരാഗത പ്രചാരണത്തിനു തടസമുണ്ടായതും തിരിച്ചടിക്കു കാരണമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് വർഗീയ പ്രചാരണം നടത്തി ജനങ്ങളിൽ ഭിന്നതയുണ്ടാക്കി. യുഡിഎഫ് അപ്രസക്തമാകുന്നു എന്ന മുഖ്യമന്ത്രിയുടെ കള്ളപ്രചാരണത്തെ ശക്തമായി  അപലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും മുതിര്‍ന്ന നേതാക്കളെല്ലാം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button