IndiaKeralaLatest

ബെ​ഹ്‌​റയ്ക്ക് പകരം ത​ച്ച​ങ്ക​രി? വരാനിരിക്കുന്നത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍

“Manju”

ക​ണ്ണൂ​ര്‍: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റയ്ക്ക് പകരം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സി​എം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​യി​പ്പോ​ള്‍. ഇ​തു​വ​രെ വ​ഹി​ച്ച ചു​മ​ത​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു വ​ന്ന ത​ച്ച​ങ്ക​രി​ക്കു പോ​ലീ​സ് ചീ​ഫി​ന്റെ പ​ദ​വി​യി​ലെ​ത്തു​ന്ന​ത​നു ത​ട​സ​മാ​യി നി​ന്ന കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​രു​ക്കു​ക​ള്‍ ഒ​രോ​ന്നും ഇ​തി​ന​കം ഒ​ഴി​വാ​യി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സു​ധേ​ഷ്കു​മാ​ര്‍, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​സ്പി​ജി ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റ് ര​ണ്ടു പേ​ര്‍.
കെഎസ്‌എ​ഫ്‌ഇ​യി​ലെ വി​വാ​ദ റെ​യ്ഡും മ​ക​ള്‍ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത വി​വാ​ദ കേ​സും സു​ധേ​ഷ് കു​മാ​റി​നു പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന​തി​നു ത​ട​സ​മാ​ണെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കു​ന്നു. കെഎസ്‌എ​ഫ്‌ഇ​യു​ടെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നോ​ക്കി മു​ന്നോ​ട്ടു​പോ​കാ​ന്‍ വി​ജി​ല​ന്‍​സി​നു സാ​ധി​ച്ചി​ല്ലെ​ന്ന ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ലും സു​ധേ​ഷ് കു​മാ​റി​നു വി​ന​യാ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

Related Articles

Back to top button