IndiaLatest

കര്‍ഷക പ്രക്ഷോഭത്തിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദര്‍ശിച്ച്‌ നരേന്ദ്ര മോദി

“Manju”

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെ മുന്നറിയിപ്പുകളില്ലാതെ അപ്രതീക്ഷിതമായ രേഖബ്‌ ഗഞ്ച്‌ സാഹിബ്‌ ഗുരുദ്വാര സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേഖ്‌ ബഹദൂറിന്‌ ആദാരാഞ്ചലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ്‌ മുന്‍കൂര്‍ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരില്‍ എത്തിയത്‌. ശനിയാഴ്‌ച്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം.

പൊലീസ്‌ സംരക്ഷണമോ ട്രാഫിക്‌ നിയന്ത്രണങ്ങളോ ഇല്ലാതെ സാധാരണ പൗരനെപ്പോലെയാണ്‌ മോദി ഗുരുദ്വാരയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഒന്‍പതാമത്തെ സിഖ്‌ ഗുരുവായാണ്‌ ഗുരു തെഗ്‌ ബഹദൂറിനെ കണക്കാക്കുന്നത്‌. ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനകള്‍ നടത്തി മടങ്ങി. ഒന്‍പതാം സിഖ്‌ ഗുരുവായ ഗുരു തേഖ്‌ ബഹദൂറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്‌തിരിക്കുന്നത്‌ രഖബ്‌ഞ്ചിലെ ഈ ഗുരുദ്വാരയിലാണ്‌.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാകുന്നതിനിടെയുള്ള മോദിയുടെ സന്ദര്‍ശനം കര്‍ഷകര്‍ക്കിടയില്‍ മാറ്റം കൊണ്ടുവരുമെന്നുമാണ്‌ കണക്കാക്കപ്പെടുന്നത്‌. കര്‍ഷക സമരത്തിന്‌ പ്രധാനമായും നേതൃത്വം നല്‍കുന്നത്‌ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ്‌.

എന്നാല്‍ പുതിയ മൂന്ന്‌ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര തോമര്‍ എഴുതിയ കര്‍ഷക സമരത്തിനെതിരായ തുറന്ന കത്തിനെതിരെ കനത്ത വിമര്‍ശനമാണ്‌ കര്‍ഷകര്‍ ഉന്നയിച്ചത്‌. നരേന്ദ്ര തോമറിന്റെ തുറന്ന കത്തുകള്‍ കത്തിച്ച കര്‍ഷകര്‍, നരേന്ദ്ര മോദിക്കും നരേന്ദ്ര തോമറിനും മറുപടിക്കത്തും പുറത്തുവിട്ടു. കേന്ദ്രത്തിന്റെ വാദങ്ങള്‍ തികച്ചും വ്യാജമാണെന്ന്‌ കത്തില്‍ കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന്‌ തലവേദനയായ സാഹചര്യത്തില്‍ മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം ശ്രദ്ധ നേടുകയാണ്‌.

Related Articles

Back to top button