IndiaLatest

ഇംഗ്ലണ്ടിനെ പിന്തളളി ഹോക്കി റാങ്കിംഗില്‍ ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്

“Manju”

ന്യൂഡല്‍ഹി: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി കിരീടത്തില്‍ മുത്തമിട്ടതോടെ എഫ്‌ഐഎച്ച്‌ (ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷൻ) റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇംഗ്ലണ്ടിനെ പിന്നിലാക്കി 2771.35 പോയിന്റോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ള നെതര്‍ലൻഡിന് 3095.90 പോയിന്റും രണ്ടാം സ്ഥാനത്തുളള ബെല്‍ജിയത്തിന് 2917.87 പോയിന്റുമാണുളളത്.

ഇത് രണ്ടാം തവണയാണ് ഇന്ത്യ എഫ്‌ഐഎച്ച്‌(ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷൻ) റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. 2021ല്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് ശേഷം ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 41 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയത്. മലേഷ്യയെ 4-3ന് പരാജയപ്പെടുത്തിയാണ് ഹര്‍മൻപ്രീത് സീംഗ് നായകനായ ഇന്ത്യൻ ടീം ഏഷ്യൻ ചാമ്പ്യൻ ട്രോഫിയില്‍ കിരീടം നേടിയത്.

ചൈനയിലെ ഹാങ്ഷൗവില്‍ സെപ്റ്റംബര്‍ 23 മുതല്‍ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ അടുത്ത ടൂര്‍ണമെന്റ്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായ മലേഷ്യ എഫ്‌ഐഎച്ച്‌(ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷൻ) റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്തും പാകിസ്താൻ 16-ാം സ്ഥാനത്തുമാണ്.

Related Articles

Back to top button