ErnakulamKeralaLatest

എറണാകുളം പറവൂറില്‍ വന്‍തീപിടുത്തം

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.പഴയ പ്ലാസ്റ്റിക് എത്തിച്ച്‌ റിസൈക്കിള്‍ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിട ത്തില്‍ വെല്‍ഡിങ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെല്‍ഡിങ് ജോലികള്‍ക്കിടെ തീപ്പൊരി പടര്‍ന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിപറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കുന്നത്. വ്യാപകമായ തരത്തില്‍ തീ പടര്‍ന്നതിനാല്‍ തന്നെ തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നുമുള്ള വാഹനങ്ങളെയും സഹായത്തിനായി ഉപയോഗപ്പെടുത്തുണ്ട്. അതേസമയം ആര്‍ക്കുംപരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button