KeralaLatestThiruvananthapuram

ഇരുപതടി താഴ്ചയുളള കിണറ്റില്‍ നിന്നും ഫയര്‍ ആന്റ് റെസ്ക്യൂ പശുവിനെ രക്ഷപ്പെടുത്തി

“Manju”

തിരുവനന്തപുരം : നെല്ലനാട് റീന.ജി.യുടെ (കീർത്തനം) ഗർഭിണിയായ പശു ഇരുപതടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു. ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസസ് പശുവിനെ കെട്ടിക്കയറ്റാൻ ശ്രമിച്ചിട്ടും വീതി കുറഞ്ഞ കിണറായതിനാല്‍ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടു. തുടർന്ന് ജെ.സി.ബി വരുത്തി ബക്കറ്റിൽ കയർ കെട്ടി പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ശ്രീകുമാർ, രാജേന്ദ്രൻ നായർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറൻമാരായ രഞ്ജിത്ത്.റ്റി, അരുൺമോഹൻ,രഞ്ജിത്ത്.എ എന്നിവരുടെ നേതൃത്വത്തിലായി രക്ഷാപ്രവർത്തനം. സംഭവം നടന്നത് ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു.

Related Articles

Back to top button