LatestThiruvananthapuram

പച്ചക്കറി വില രണ്ട് ആഴ്ചയ്ക്കുള്ളില്‍ കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി

“Manju”

തിരുവനന്തപുരം: പച്ചക്കറി വില കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തെങ്കാശിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. തദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി കനത്തമഴ പെയ്തതുമൂലം വിളവ് കുറഞ്ഞതും വിപണിയില്‍ വിളകള്‍ എത്താത്തതുമാണ് വില വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണം. കാബേജിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്നു കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയില്‍ നടന്ന ലേലത്തില്‍ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വര്‍ദ്ധിക്കുന്നത്.

Related Articles

Back to top button