IndiaLatest

വില കൂടുന്നു

“Manju”

ചായ, കാപ്പി, പാല്‍, ന്യൂഡില്‍സ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡും (എച്ച്‌.യു.എല്‍) നെസ്ലെയും ഇതോടകം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കു കഴിച്ചു.

മേഖലയിലെ പ്രമുഖരുടെ നീക്കം മറ്റു നിര്‍മാതാക്കളും തുടര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍. സാമ്ബിള്‍ പായ്ക്കുകള്‍ മുതലുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഹോട്ടലുകളെയും ചെറുകിട സംരംഭങ്ങളെയും ബാധിക്കുമെന്നും വിലയിരുത്തുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ബ്രൂ കോഫീ സാമ്ബിളുകളുടെ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അമൂലും കഴിഞ്ഞ ദിവസം പാല്‍ വില കൂട്ടിയിരുന്നു.

ബ്രൂ കോഫി പൗഡറിന്റെ വില 3 മുതല്‍ 7 ശതമാനം വരെ വര്‍ധിപ്പിച്ചു. ബ്രൂ ഗോള്‍ഡ് കോഫി ജാറുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെയും ബ്രൂ ഇന്‍സ്റ്റന്റ് കോഫി പൗച്ചുകള്‍ക്ക് 3 മുതല്‍ 6.66 ശതമാനം വരെയും വില വര്‍ധിപ്പിച്ചു. അതേസമയം, താജ്മഹല്‍ ചായയുടെ വിലയും 3.7ല്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ത്തി. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബ്രൂക്ക് ബോണ്ടിന്റെ വിവിധ വകഭേദങ്ങളുടെ വില 1.5 മുതല്‍ 14 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ചെലവേറിയതാക്കുകയാണെന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്.

Related Articles

Check Also
Close
  • ….
Back to top button