IndiaLatest

മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഒരാള്‍ മരിച്ച ശേഷം ബന്ധുക്കള്‍ക്ക് ആ വിവരം ആധാര്‍ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല.

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്ബറും ഉള്‍പ്പെടുത്തും. രജിസ്ട്രാര്‍ ഈ വിവരം ആധാര്‍ അതോറിറ്റിക്കു കൈമാറുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്യും. നിലവില്‍ ജനന- മരണ രജിസ്ട്രേഷനുകള്‍ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരും.

1969ലെ ജനന- മരണ രജിസ്ട്രേഷന്‍ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആധാര്‍ അതോറിറ്റിയോട് നിര്‍ദേശങ്ങള്‍ തേടിയെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Related Articles

Back to top button