KeralaKozhikodeLatest

73-ാം ജന്മദിനത്തിൽ മണ്ണാറത്ത് ചന്ദ്രനെ ആദരിച്ചു.

“Manju”

കോഴിക്കോട് : 73-ാം ജന്മദിനത്തിൽ കക്കോടി കിഴക്കുംമുറി യൂണിറ്റിൽ നിർമ്മലസ്തുതി യിൽ എം. ചന്ദ്രനെ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വിശ്വജ്ഞാന മന്ദിരത്തിൽ വെച്ച് ആദരിച്ചു.

1990 ൽ ആദ്യമായ് ഗുരുദർശന സൗഭാഗ്യം ലഭിച്ചതു മുതൽ നാളിതു വരെ തികഞ്ഞ ഗുരുഭക്തനായ് ജീവിച്ച മഹത് വ്യക്തിത്വം. 1996 ൽ ഗുരുനിർദ്ദേശപ്രകാരം ആനാവുകുന്നിൽ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിനു സ്ഥലം വാങ്ങിയതു മുതൽ ആശ്രമ വികസന പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ നേതൃത്വവും സേവനവും കാഴ്ച്ചവെച്ച വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം പ്രവർത്തകനും വിനയപൂർണ്ണമായ പെരുമാറ്റവും, സ്നേഹവും കൊണ്ട് പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സിൽ സ്ഥാനം നേടിയെടുത്ത മനുഷ്യസ്നേഹിയും ഏക മകളെ സന്യാസിനിയായ് ഗുരുവിനു സമർപ്പിച്ച ഗുരു ഭക്തനുമാണ് എം. ചന്ദ്രനെന്ന് അനുമോദന ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. . 2008 ൽ മിൽമയിൽ നിന്നും അസിസ്റ്റൻ്റ് മാനേജറായ് വിരമിച്ചതിനു ശേഷം ആശ്രമം അഡ്മിനിസ്ട്രേഷൻ ഡി. ജി. എം. ആയി മുഴുവൻ സമയവും ആശ്രമത്തിൽ പ്രവർത്തിച്ചു വരുന്നു.
13/6/23
വൈകിട്ട് 7 മണിക്ക് വിശ്വജ്ഞാന മന്ദിരത്തിൽ വെച്ച് നടന്ന ആദരവ് സമ്മേളനത്തിൽ അഡ്വൈസറി കമ്മിറ്റി അഡ്വൈസർ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു , സി.ബി. മുരളീചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി എന്നിവർ ചേർന്ന്മണ്ണാറത്ത് ചന്ദ്രനെ പൊന്നാട അണിയിച്ച് മംഗളപത്രം നൽകി ആദരിച്ചു. രവീന്ദ്രൻ എം , ജുബിൻ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Articles

Back to top button