IndiaLatest

ദ്രാവിഡിനെ ഓസ്ട്രേലിയയ്ക്ക് വിടണം: വെങ്സർക്കാർ

“Manju”
മുംബൈ : ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സഹായിക്കാൻ മുൻ താരവും ജൂനിയർ ടീമുകളുടെ പരിശീലകനുമായിരുന്ന നാഷനൽ ക്രിക്കറ്റ് അക്കാദമി തലവൻ ദ്രാവിഡിനെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കണമെന്ന് ആവശ്യം. മുൻ ഇന്ത്യൻ താരവും ചീഫ് സിലക്ടറുമായിരുന്ന ദിലീപ് വെങ്സർക്കാരാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) മുന്നിൽ ഈ ആവശ്യം ഉയർത്തിയത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങുന്നതും പരിഗണിച്ചാണ് ദ്രാവിഡിനെ അയയ്ക്കണമെന്ന് വെങ്സർക്കാർ ആവശ്യപ്പെട്ടത്. ‘ഇന്ത്യൻ ടീമിനെ സഹായിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കാൻ ബിസിസിഐ മുൻകയ്യെടുക്കണം. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ മൂവ് ചെയ്യുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തേക്കാളും മികച്ച ഒരാളുമില്ല. നെറ്റ്സിൽ പരിശീലിക്കുമ്പോഴും ഇന്ത്യൻ ടീമിന് കാര്യമായ പ്രവർത്തനങ്ങളില്ലാത്തതിനാൽ അദ്ദേഹത്തിന് ഇഷ്ടം പോലെ സമയവുമുണ്ട്’ – വെങ്സർക്കാർ സൂചിപ്പിച്ചു.

Related Articles

Back to top button