InternationalLatest

മുന്നറിയിപ്പുമായി ഒമാന്‍

“Manju”

മസ്‌കത്ത്: രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും, അമ്പതിനായിരം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും.ഒമാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ക്ക് വിരുദ്ധമായുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button