Thrissur

ലെഫ്റ്റനന്റ് സുനിൽ ശ്രീധറിന്റെ കുടുംബം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി

“Manju”

ബിന്ദുലാൽ തൃശൂർ

ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ വീരമൃത്യു വരിച്ച ലെഫ്‌റ്റനന്റ് സുനിൽ ശ്രീധറിന്റെ കുടുംബം
മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നൽകി. സുനിൽ ശ്രീധറിന്റെ മാതാപിതാക്കളായ എടക്കളത്തൂർ ഐക്കരപുറത്ത് ശ്രീധരൻ- സുനേത്ര ദമ്പതികളാണ് 30000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന് വേണ്ടി പേരാമംഗലം ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഉമേഷ്‌ തുകയടങ്ങിയ ചെക്ക് ഏറ്റുവാങ്ങി. പോലീസ് സ്റ്റേഷൻ ജനമൈത്രി അംഗങ്ങളായ വിനീഷ്, ഷിബു, മുൻ പഞ്ചായത്തംഗം കെ സി ഷാജു എന്നിവർ പങ്കെടുത്തു. 2002 ഓഗസ്റ്റ് ഒന്നിനാണ് ലെഫ്റ്റനന്റ് സുനിൽ ശ്രീധർ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുമായുള്ള പോരാട്ടത്തിൽ രാഷ്ട്രത്തിനു വേണ്ടി ജീവൻ വെടിഞ്ഞത്.

Related Articles

Back to top button