IndiaInternationalLatest

തുര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചു; തീപ്പിടുത്തത്തില്‍ നിരവധി മരണം

“Manju”

തുര്‍ക്കി: തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ ഗാസിയാന്‍തേപ് പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചുതീപ്പിടുത്തത്തില്‍ ഒന്‍പത്കൊവിഡ് രോഗികള്‍ മരിച്ചു.

സങ്കോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ സി യുവിലെ ഓക്‌സിജന്‍ മെഷീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും അടക്കം അന്‍പതിലേറെ പേര്‍ക്ക് പരുക്കുണ്ട്. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് രോഗികളെ മാറ്റുമ്പോഴാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Back to top button