IndiaLatest

കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് വിലക്കില്‍ വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

“Manju”

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളില്‍ ഒന്നായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് വിലക്കി ഫെയ്‌സ്ബുക്ക്. പേജ് സ്പാം’ എന്ന് രേഖപ്പെടുത്തിയാണ് ഫെയ്‌സ്ബുക്കിന്റെ വിലക്ക്. നടപടി വിവാദമായതോടെ മൂന്നു മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു.എന്നാല്‍ പേജില്‍ ഇടപെടലുകള്‍ വര്‍ധിച്ചതോടെ യാന്ത്രികമായി ‘സ്പാം’ എന്ന് അടയാളപ്പെടുത്തിയതാണെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം വ്യാപകമായി ഉപയോഗിച്ചിരുന്നു. കമ്മ്യുണിറ്റി സ്റ്റാന്റേര്‍ഡ് ലംഘിച്ചുവെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് ഫെയ്‌സ്ബുക്ക് സ്പാം എന്ന് രേഖപ്പെടുത്തി താത്ക്കാലികമായി വിലക്കിയത്.

 

Related Articles

Back to top button