InternationalLatest

വീണ്ടും പടനീക്കവുമായി റഷ്യ, അത്തവണ ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക്

“Manju”

മോസ്കോ : നാറ്റോയില്‍ അംഗമാകാനുള്ള നീക്കം ഫിന്‍ലന്‍ഡും അയല്‍ രാജ്യമായ സ്വീഡനും ശക്തമാക്കിയതിനെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ച്‌ റഷ്യ.
ഇരു രാജ്യങ്ങളും നാറ്റോ അംഗത്വം നേടിയാല്‍ മേഖലയിലെ സാഹചര്യം മോശമാകു‌മെന്ന ഭീതിയിലാണ് റഷ്യന്‍ നീക്കം
ഫിന്‍ലന്‍ഡില്‍ 55 ലക്ഷവും സ്വീഡനില്‍ ഒരു കോടിയുമാണ് ജനസംഖ്യ. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തോടെയാണ് നാറ്റോയില്‍ അംഗമാകാനായി സ്വീഡനും ഫിന്‍ലന്‍ഡും നീക്കം ശക്തമാക്കിയത്. ഈ രണ്ട് രാജ്യങ്ങളും നാറ്റോ അംഗമായാല്‍ മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ്‌ പ്രതികരിച്ചു. പിന്നാലെ ഫിന്‍ലന്‍ഡ്‌ അതിര്‍ത്തിയിലേക്ക് റഷ്യ വന്‍ സൈനിക വ്യൂഹത്തെ അയച്ചു.
മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിന്‍ലന്‍ഡ്‌ അതിര്‍ത്തിയിലേക്ക് എത്തുന്നത്. 1340 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഫിന്‍ലന്‍ഡ് റഷ്യയുമായി പങ്കിടുന്നത്. അതേസമയം നാറ്റോയില്‍ ചേരാനുള്ള നിര്‍ദേശം അടുത്തയാഴ്‌ച തന്നെ ഫിന്‍ലന്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കും എന്നാണ് നാറ്റോയുടെ പ്രതികരണം. കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോ അംഗത്വം നേടുന്നതിനെ അമേരിക്കയും പിന്തുണയ്ക്കും.

Related Articles

Back to top button