LatestUncategorized

ആര്യൻ ഖാന് ജാമ്യമില്ല; കൈക്കൂലി ആരോപണം വാങ്കഡെയെ ചോദ്യം ചെയ്യും

“Manju”

മുംബൈ: ആഡംബര കപ്പൽ മയക്കുമരുന്ന് കേസിലെ പ്രതിയായ ആര്യൻ ഖാന് ജാമ്യമില്ല. ആര്യന്റെ ജാമ്യ ഹർജിയുടെ വാദം ഇന്നും ബോംബൈ ഹൈക്കോടതി കേൾക്കും. എന്നാൽ കൈക്കൂലി ആരോപണ കേസുമായി ബന്ധപ്പെട്ട് എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയെ ഇന്ന് ചോദ്യം ചെയ്യും.
എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സംഘമാണ് ചോദ്യം ചെയ്യുന്നത്. സമീറിനെതിരെ ആരോപണം ഉന്നയിച്ചവരെയും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീറിനെതിരെ കൈക്കൂലി ആരോപണമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലികാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.
ലഹരി പാർട്ടിയിൽ കപ്പലിൽ മയക്കുമരുന്നുകൾ കൊണ്ട് വച്ചത് എൻസിബി ആണെന്ന് ആരോപിക്കുന്ന കത്താണ് മന്ത്രി പുറത്ത് വീട്ടത്. എന്നാൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, രാകുൽ പ്രീത് സിങ് എന്നിവരെ ഭീഷണിപ്പെടുത്തി സമീർ പണം ചോദിച്ചതായും കത്തിൽ ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആര്യന് ഖാനെ കേസിൽ നിന്ന് വീട്ടയ്‌ക്കനായി 25 കോടി രൂപയാണ് സമീറും സാക്ഷിയായ കെ പി ഗോസാവിയും കൈപ്പറ്റിയെന്നും ആരോപണമുണ്ടായിരുന്നു. സാം ഡിസൂസ എന്ന ആളുമായി സമീറിനും ഗോസാവിക്കും ഇടപാട് ഉണ്ടായിരുന്നതായി കേസിൽ സാക്ഷിയായ പ്രഭാകർ സെയിൽ വ്യക്തമാക്കി. കൈക്കൂലി പണത്തിൽ നിന്ന് 8 കോടി രൂപയായിരുന്നു സമീർ വാങ്കെഡെ കൈപ്പറ്റിയത് എന്നും പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു

Related Articles

Back to top button