KeralaLatest

ശാന്തിഗിരിയില്‍ കണികണ്ട്.. മനം നിറഞ്ഞ് വിഷു.

“Manju”
വിഷുവിന് ഗുരുദര്‍ശനത്തിനെത്തിയ സന്ന്യാസ സംഘവും ആത്മബന്ധുക്കളും..

പോത്തന്‍കോട് : ഇന്ന് മേട വിഷു. മലയാള മാസം മേടം ഒന്നിനാണ് കേരളീയര്‍ വിഷു ആഘോഷിക്കുന്നത്. പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയും സ്വര്‍ണ്ണവര്‍ണ്ണമായ ഫലങ്ങളും, ആഭരണങ്ങളും, വിഷുക്കൈനീട്ടവും ഒക്കെ സന്തോഷത്തിന്റെ നന്മയുടെ ഓര്‍മ്മകളുറങ്ങുന്ന നാളുകളെയാണ് സമ്മാനിക്കുന്നത്. വിഷുവിന് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ ഭക്തജനത്തിരക്ക് അഭൂതപൂര്‍വ്വമാണ്. ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് വെളുപ്പിന് തന്നെ ഗുരുവിന് മുന്നില്‍ കണി തയ്യാറായിക്കഴിഞ്ഞു. രാവിലെ 8 മണിമുതല്‍ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. സന്ന്യസ്ഥരും ഗൃഹസ്ഥരുമുള്‍പ്പെടെ നിരവധിയാളുകളാണ് വിഷുവിന് ആശ്രമത്തിലെത്തിയത്.

 

Related Articles

Back to top button