IndiaLatest

ദക്ഷിണ കര്‍ണാടകയിലെ ആദ്യ റെയില്‍വേ മ്യൂസിയം പ്രവര്‍ത്തനം ആരംഭിക്കുന്നു

“Manju”

ശ്രീജ.എസ്

ഹൂബ്ലി: ദക്ഷിണ കര്‍ണാടകയിലെ ആദ്യ റെയില്‍വേ മ്യൂസിയം സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഹൂബ്ലിയില്‍ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയില്‍വേ ശൃഘലയുടെ പൈതൃകത്തെ പൂര്‍ണതോതില്‍ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച് മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കപ്പെടുന്നത്. തെക്കു പടിഞ്ഞാറന്‍ റെയില്‍വേ ശൃംഖലയില്‍ മൈസൂരു റെയില്‍ മ്യൂസിയം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണെന്നും 2020 ജൂലൈ 31-നാണ് മ്യൂസിയം കമ്മീഷന്‍ ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് തികച്ചും സൗജന്യമായിരിക്കും. വൈകിട്ട് 4 മുതല്‍ ഏഴുവരെയാണ് പ്രവേശന സമയം. ആഗസ്റ്റ് 11 മുതല്‍ സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴുവരെ മ്യൂസിയം പ്രവര്‍ത്തിക്കുന്നതായിരിക്കും. ആഴ്ചയുടെ അവസാന ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണി വരെയും പ്രവര്‍ത്തിക്കുന്നതാണ്. തിങ്കളാഴ്ച ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

അഞ്ചു മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 10 രൂപയും 12 വയസിന് മുകളിലുള്ളവര്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 15 മിനിട്ടാണ് സന്ദര്‍ശന സമയം. പ്രത്യേക തിയേറ്റര്‍ കോച്ചില്‍ 12 മണി മുതല്‍ അഞ്ച് മണിവരെ ഓരോ മണിക്കൂറിലും പ്രദര്‍ശനമുണ്ടായിരിക്കുന്നതാണ്. പത്ത് പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലുള്ളവര്‍ക്ക് ഒരാള്‍ക്ക് പത്ത് രൂപ നിരക്കായിരിക്കും ഈടാക്കുന്നത്.

റോളിങ് സ്റ്റോക്കുകള്‍, മാലപ്രഭ, ഘടപ്രഭ എന്നിങ്ങനെയുള്ള കോട്ടേജുകള്‍, കഫേറ്റീരിയ, മെമ്മോറാബിലിയ ഷോപ്പ്, ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃകാ തീവണ്ടി, കുട്ടികള്‍ക്കായുള്ള ആക്റ്റിവിറ്റി റൂം എന്നിവയും കളിപ്പാട്ട തീവണ്ടിയും ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തിലെ കാഴ്ചകള്‍.

Related Articles

Back to top button