LatestThiruvananthapuram

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനം തിയതി നീട്ടി

“Manju”

തിരുവനന്തപുരം: സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനം തിയതി നീട്ടി. സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ അഞ്ചു വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. ഫീസ് ഘടനയും രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങളും www.scolekerala.org യില്‍ ലഭിക്കും.

Related Articles

Back to top button