IndiaLatest

കോവിഡ് വകഭേദം ആശങ്കവേണ്ട; ആരോഗ്യ മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഭീതിയിലാഴ്ത്തി ബ്രിട്ടണില്‍ പുതുതായി കണ്ടത്തിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എന്നാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ അവയ്ക്ക് വ്യാപനശേഷി കൂടുതലാണ്. ബ്രിട്ടണില്‍ നിന്നെത്തുവര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ധേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകിച്ചാല്‍ രോഗികള്‍ക്ക് ഐസോലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

 

Related Articles

Back to top button