Uncategorized

പ്രിയ കവയിത്രിക്ക് വിട; മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്കരിച്ചു

“Manju”

ശ്രീജ.എസ്

അന്തരിച്ച സാഹിത്യകാരി സുഗതകുമാരിക്ക് വിട ചൊല്ലി. സു​ഗതകുമാരിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സില്‍ തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി.

സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍, ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്.

കൊവിഡ‍് ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയിലായിരുന്നു സു​ഗതകുമാരി. ആരോ​ഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ നില വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button