Uncategorized

സന്തോഷ് ശിശുപാലിന് ദേശീയ പുരസ്കാരം

“Manju”

ചെന്നൈ; ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മനശ്ശാസ്ത്ര ലേഖനത്തിനുള്ള 2022 ലെ സ്കാർഫ് (SCARF) പുരസ്കാരം മനോരമ ആരോഗ്യം മാഗസിനിലെ ചീഫ് ഡസ്ക് എഡിറ്റർ സന്തോഷ് ശിശുപാലിന്. രണ്ടാം തവണയാണ് സ്കിസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ(SCARF) നൽകുന്ന പുരസ്കാരത്തിന് സന്തോഷ് അർഹനാവുന്നത്

12 ഭാഷകളിൽ നിന്നുള്ള നൂറോളം എൻട്രികളിൽ നിന്നാണ് മലയാളത്തിലെ ലേഖനം തിരഞ്ഞെടുക്കപ്പെട്ടത്. മനോരമ ആരോഗ്യം മാഗസിനിൽ 2021 ഡിസംബറിൽ പ്രസിദ്ധീകരിച്ച “മരുന്നും മനോരോഗവും: തിരുത്താം ധാരണകൾ” എന്ന ലേഖനമാണ് പുരസ്കാരം നേടിയത്. മാനസിക രോഗത്തിനു മരുന്നു കഴിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന മിഥ്യാധാരണകളെ തിരുത്തുകയും മരുന്നു ചികിത്സയിലെ തെറ്റായപ്രവണതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന ലേഖനത്തിന്റെ സാമൂഹിക പ്രതിബദ്ധതയും നിലവാരവും കണക്കിലെടുത്താണ് അവാർഡിനു പരിഗണിച്ചതെന്നു പുരസ്കാര സമിതി അധ്യക്ഷ, മുൻ സെൻസർബോർഡ് അംഗവും എഴുത്തുകാരിയുമായ ഡോ. ജയാ ശ്രീധർ പുരസ്കാര പ്രഖ്യാപനവേളയിൽ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയിലെ ലേഖനങ്ങൾക്കുള്ള പുരസ്കാരം അമിത് കാമത്(ഇന്ത്യൻ എക്സ്പ്രസ്), മേഹ ഭരദ്വാജ് ( സിഎൻഎൻന്യൂസ് 18) എന്നിവർ പങ്കിട്ടു. സൈക്കോളജിസ്റ്റും ഫ്രീലാൻസ് ജേണലിസ്റ്റുമായ അന്ന മരിയ ജോസഫ് (ബെംഗളൂരു) പ്രത്യേക പുരസ്കാരവും നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ചേർന്നതാണ് പുരസ്കാരം. പോസിറ്റീവ് സൈക്കോളജിസ്റ്റുകൂടിയായ സന്തോഷ് ശിശുപാൽ, തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശിയാണ്. ഭാര്യ: കവിത സത്യൻ, മകൾ: ശിവാനി സന്തോഷ്.

Related Articles

Check Also
Close
Back to top button