LatestThiruvananthapuram

ഖത്തറില്‍ നിന്നും ജയില്‍ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ച്‌ കെ സുരേന്ദ്രൻ

“Manju”

തിരുവനന്തപുരം: ഖത്തറില്‍ നിന്നും ജയില്‍ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ രാഗേഷ് ഗോപകുമാറിനെ സന്ദർശിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണത്തെ രാഗേഷിന്റെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദർശിച്ചത്. പ്രഭാരി പ്രകാശ് ജാവദേക്കറോടൊപ്പമാണ് സുരേന്ദ്രൻ ബാലരാമപുരത്തെത്തിയത്. വി.വി. രാജേഷും സന്ദർശനവേളയില്‍ സന്നിഹിതനായിരുന്നു.

പതിനെട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ ഖത്തർ തയാറായത്. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഖത്തർ സ്വതന്ത്രരാക്കിയത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ഒറ്റ ഇടപെടല്‍ കൊണ്ടാണ് താൻ വീട്ടിലെത്തിയതെന്നും അതില്‍ പ്രധാനമന്ത്രിയോട് കടപ്പാടുണ്ടെന്നുംരാഗേഷ് ഗോപകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ ഖത്തർ ഭരണകൂടവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടിരുന്നു. നാവികരുടെ കുടുംബങ്ങള്‍ക്ക് പൂർണ പിന്തുണയും നിയമസഹായവും മോദി സർക്കാർ ഉറപ്പാക്കുകയും ചെയ്തു. ഖത്തർ ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ചതോടെയാണ് കേസില്‍ പുരോഗതികള്‍ ആരംഭിച്ചത്. ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനിയും തമ്മിലുള്ള ചർച്ചകള്‍ക്ക് ശേഷമായിരുന്നു രാജ്യം കാത്തിരുന്ന സുപ്രധാന തീരുമാനത്തിലെത്തിയത്.

Related Articles

Back to top button