KeralaLatest

നടി ബ്രിസ്റ്റിയ്ക്ക് വേണ്ടി ഇടപെട്ടത് മലയാളത്തിലെ പ്രമുഖ നടനും

“Manju”

The story of Bristy Biswas | ചോക്കളേറ്റ് ഗേൾ; ഫോട്ടോ ഷൂട്ടുകളിലെ  ഹോട്ട്താരം; മോഡലിംഗിൽ നിന്ന് സിനിമയിലേക്ക്‌ എത്താൻ അടങ്ങാത്ത മോഹം; ഫാഷൻ  ഷോകളിലെ ...

ശ്രീജ.എസ്

കൊച്ചി: വാഗമണ്ണില്‍ ലഹരി വിരുന്നുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ കൊച്ചിയില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, മലയാളത്തിലെ പ്രമുഖ സിനിമാ നടനും ഇടപെട്ടതായി സൂചന. ‘പ്രമുഖര്‍’ ഇടപെട്ടതോടെ നടിയെ ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ അന്വേഷണം കൂടുതല്‍ ശക്തമായതോടെ പൊലീസ് ബ്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

റെയ്ഡ് നടക്കുന്ന സമയത്ത് ഈ നടന്‍ വാഗമണ്ണിലെ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ പ്രക്ഷകര്‍ക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും, പൊലീസിലെ സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി നിശാ പാര്‍ട്ടിക്കിടെ പിടിയിലായവരുടെ കയ്യില്‍ നിന്ന് ഏഴ് തരത്തിലുളള ലഹരി വസ്‌തുക്കളാണ് അന്വേഷണസംഘത്തിന്.

Related Articles

Back to top button