InternationalLatest

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി

“Manju”

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ സ്വീകര്‍ച്ചവര്‍ക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള അനുമതി.
ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വിദേശ ഹാജിമാര്‍ക്കും ഇത് നിര്‍ബന്ധമായേക്കും. എന്നാല്‍, ഈ വര്‍ഷം വിദേശ ഹാജിമാര്‍ എത്തുന്നതിനെ കുറിച്ച്‌ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഹജ്ജ് ക്രമീകരണ കമ്മിറ്റി യോഗത്തില്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി ഡയറക്ടര്‍ ജനറല്‍, ഹജ്ജ്, ഉംറ ക്രമീകരണ സെക്രട്ടറി കൂടിയായ അസീരിയാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.

Related Articles

Back to top button