Auto

രണ്ടു കോടിയുടെ ഫെരാരി കാർ ; ആദ്യ യാത്രയിൽ തവിടു പൊടി

“Manju”

ബെർലിൻ: വളരെ ആഗ്രഹിച്ചാണ് ആളുകൾ വാഹനങ്ങൾ സ്വന്തമാക്കുന്നത്. അതിൽ ഒരു പോറൽ പോലും ഏൽക്കുന്നത് വാഹനപ്രേമികൾക്ക് സഹിക്കുകയില്ല… എന്നാൽ സ്വന്തമാക്കി മണിക്കൂറുകൾക്കകം തകർന്ന് തരിപ്പണമായാലോ…? അതൊരു ഫെരാരി കാർ ആണെങ്കിലോ?… എന്തായിരിക്കും ആ ഉടമയുടെ അവസ്ഥ. അത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് ജർമനിയിൽ നിന്നുള്ള 43കാരനായ ഒരു ഡ്രൈവർ.

ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ഫെരാരി കാറിന്റെ താക്കോൽ കയ്യിൽ കിട്ടി ആദ്യ ട്രയൽ റണ്ണിനായി ഓടിച്ചു നോക്കിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു പോയി. റോഡ് സൈഡിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച ശേഷം മിനി ബസിൽ തട്ടിയാണ് വാഹനം പൂർണമായും തകർന്നത്. നാൽപ്പത്തിമൂന്നുകാരന്റെ നീണ്ട വർഷത്തെ കാത്തിരിപ്പാണ് അതീവ സങ്കടത്തിൽ കലാശിച്ചത്. കാർ സ്വന്തമാക്കി ആറ് മണിക്കൂറിനുള്ളിലാണ് അപകടം സംഭവിച്ചത്.

2,61,39,150.00 കോടിയുടെ വാഹനമാണ് ഇയാൾ സ്വന്തമാക്കിയത്. വർഷങ്ങളായി സ്വരുക്കൂട്ടിവച്ച പണമായിരുന്നു ഇത്. അപകടത്തിൽ 43കാരൻ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന കാറിന്റെ ചിത്രങ്ങൾ സംഭവ സ്ഥലത്തെത്തിയ പോലീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒരു കാറുടമയ്ക്കും ഈ അവസ്ഥ വരുത്തരുത് എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

Related Articles

Back to top button