IndiaLatest

രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; സ്മൃതി ഇറാനി

“Manju”

കര്‍ഷകരുടെ ഭൂമി കയ്യേറിയത് സഹോദരി ഭര്‍ത്താവ്; കര്‍ഷകരെ  തെറ്റിദ്ധരിപ്പിക്കുന്നു; രാഹുലിന്റെത് മുതലക്ക - Samakalika Malayalam

ശ്രീജ.എസ്

ന്യൂഡല്‍ഹി ;കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷക നിമയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കള്ളങ്ങള്‍ പറയുന്നുവെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സ്മൃതി ഇറാനി അമേഠിയില്‍ പറഞ്ഞു. കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

‘രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് വേണ്ടി അയാള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. അയാളുടെ സഹോദരീ ഭര്‍ത്താവ് തന്നെ കര്‍ഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്’.- സ്മൃതി ഇറാനി പറയുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ രാഹുല്‍ ഗാന്ധി എത്തിയ സാഹചര്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

Related Articles

Back to top button