KeralaLatest

ഡി.മഹിമ മികച്ച പ്രബന്ധവതാരക

“Manju”

തിരുവനന്തപുരം : ജപ്പാനിലെ ഫുക്കുവോക്ക സർവകലാശാലയിൽ വച്ച് നവംബർ 20 മുതൽ 23 വരെ നടന്ന
‘സുസ്ഥിര പരിസ്ഥിതി സാങ്കേതികവിദ്യകൾക്കായുള്ള നിർമ്മാണ വിഭവങ്ങൾ’ – വിഷയത്തെ അധികരിച്ചുള്ള രണ്ടാമത് അന്തർദേശീയ കോൺഫറൻസിൽ മികച്ച പ്രബന്ധവതാരകയ്ക്കുള്ള പുരസ്ക്കാരം ഡി.മഹിമയ്ക്ക് ലഭിച്ചു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിയാണ്. കേശവദാസപുരം കാക്കനാട് ലെയ്ൻ രത്നഗിരി ഭവനത്തിൽ ദിവംഗതനായ സി.ദേവദത്തന്റെയും ദീപദത്തന്റെയും മകളും  ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിലെ അഡ്വൈസർ (ഫിനാൻസ്) ഡി.ജനപ്രിയയുടെ സഹോദരിയുമാണ്.

Related Articles

Back to top button