IndiaLatest

എം.പി.മാരെ സസ്പെന്‍ഡ് ചെയ്തു

“Manju”

12 Rajya Sabha MPs suspended for entire session, Opposition calls it  undemocratic | India News - The Indian Express
ന്യൂഡല്‍ഹി : കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചതിനാണു സസ്പെന്‍ഷന്‍. ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, വി.കെ. ശ്രീകണ്ഠന്‍, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി, ഡിഎംകെയിലെ കനിമൊഴി, സിപിഎമ്മിലെ പി.ആര്‍. നടരാജന്‍, സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെ എംപി പാര്‍ത്ഥിബന്‍ തുടങ്ങിയ 14 പേരെയാണു ലോക്സഭയില്‍നിന്ന് ആദ്യം സസ്പെന്‍ഡു ചെയ്തത്. പാര്‍ഥിബന്‍ സഭയില്‍ ഇല്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലത്തേക്കു സസ്പെന്‍ഡ് ചെയ്തു.

Related Articles

Back to top button