KeralaLatest

കോവിഡ് കാലത്തെ പോസ്​റ്റ്​മോര്‍ട്ടം; കേരളത്തിലും മാര്‍ഗരേഖ വേണമെന്ന് ആവശ്യം

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: കോവിഡ് കാലത്ത് രോഗനിര്‍ണയത്തിന് മാത്രമായി നടത്തുന്ന പോസ്​റ്റ്​മോര്‍ട്ടങ്ങള്‍ ഒഴിവാക്കണമെന്ന അഭിപ്രായം ഫോറന്‍സിക് വിദഗ്ധരില്‍ ശക്​തമാകുന്നു. കോവിഡ് ആരോഗ്യപ്രവര്‍ത്തകരെയും കീഴടക്കുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്. ഇത്തരം പോസ്​റ്റ്​മോര്‍ട്ടങ്ങള്‍ ചെയ്യേണ്ടതിനെക്കുറിച്ച്‌ ഐ.സി.എം.ആര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ ഇത്തരത്തില്‍ മാര്‍ഗരേഖയില്ലാത്തതാണ് പ്രശ്നമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്​റ്റ്​മോര്‍ട്ടം പരിശോധന നിയമപരമായ കണ്ടെത്തലാണ്. സംശയസാഹചര്യമോ, സൂചനകളോ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പോസ്​റ്റ്​മോര്‍ട്ട പരിശോധനകള്‍ക്ക് പ്രസക്തിയുള്ളൂ. മതിയായ സുരക്ഷ സൗകര്യങ്ങളില്ലാതെയാണ് മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിഭാഗങ്ങളുടെ പ്രവര്‍ത്തനം.

Related Articles

Back to top button