KeralaLatest

ജയില്‍ ക്ഷേമ ദിനാഘോഷ ഉദ്ഘാടനം നാളെ

“Manju”

ജയിൽ ഓർമ്മകൾ | mallicheppu / മല്ലിച്ചെപ്പ്

ശ്രീജ.എസ്

തൃശൂര്‍: ജില്ലാ ജയിലില്‍ 2021-21 സാമ്പത്തിക വര്‍ഷത്തിലെ ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 22 ന് രാവിലെ 10 മണിക്ക് മധ്യമേഖല ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ സാം തങ്കയ്യന്‍ നിര്‍വഹിക്കും. വിയൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് എ ജി സുരേഷ് അധ്യക്ഷത വഹിക്കും.

വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ സൂപ്രണ്ട് സുനില്‍കുമാര്‍ ബി മുഖ്യപ്രഭാഷണവും നടത്തും. മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള പ്രിസണ്‍ മെഡല്‍ നേടിയ എം സി ദേവസ്സിയെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടനത്തെത്തുടര്‍ന്ന് നാടന്‍പാട്ടുകള്‍, സംഗീത വിരുന്ന്, കോമഡിഷോ, വണ്‍മാന്‍ഷോ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണെന്ന് ജയില്‍ സൂപ്രണ്ട് സാജന്‍ ആര്‍ അറിയിച്ചു.

Related Articles

Back to top button