KeralaLatestThiruvananthapuram

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

“Manju”

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മുല്ലപ്പെരിയാറില്‍ വര്‍ധിച്ചതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കേണ്ടിവരുമെന്ന സൂചനക്കിടെയാണ് ഇവിടെ നിന്നുള്ള ജലം ഒഴുകിയെത്തുന്ന ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 2,398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിലവില്‍ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്.
വെഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button