IndiaLatest

ആമസോണും ഇനി ഒ.എന്‍.ഡി.സിക്ക് കീഴില്‍

“Manju”

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള വന്‍കിട ഇ-കൊമേഴ്സ് കമ്പനികള്‍ ഉടന്‍ ഒ.എന്‍.ഡി.സിയുമായി കൈകോര്‍ക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ.എന്‍.ഡി.സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവത്കരിക്കും. ചെറുകിട ബിസിനസുകാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും നേട്ടങ്ങള്‍ കൊയ്യാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഒ.എന്‍.ഡി.സി ശൃംഖല പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇതിനായി ഒരു നിശ്ചിത എണ്ണം ആളുകള്‍ ആവശ്യമാണെന്നും മറ്റ് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “അടുത്ത 4-8 ആഴ്ചകളില്‍, ഫാഷന്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ബ്യൂട്ടി, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പുതിയ വിഭാഗങ്ങള്‍ ഒ.എന്‍.ഡി.സി നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button